ഇടുക്കി: പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പുതിയ അദ്ധ്യയനവർഷം പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 30ന് ഉച്ചയ്ക്ക് 12 ന് സ്കൂളിൽ നടക്കും. നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ.എൻ.എം / കേരള നഴ്സ് ആൻഡ് മിഡൈ്വഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രജിസ്ട്രേഷനും / ജി.എൻ.എം /ബി.എസ്.സി നഴ്സിംഗ് ഇവയിൽ ഏതെങ്കിലും യോഗ്യത നേടിയവരായിരിക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതായിരിക്കും. അപേക്ഷ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ : 6282930750, 04862- 291354.