ബസ്സിൽ മകളുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിൻറെ നഗ്നതാ പ്രദര്‍ശനം ; വീഡിയോ ചിത്രീകരിച്ച് യുവതി
കാസർഗോഡ് : ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്ബോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്.
ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയോടെയാണ് സംഭവം നടന്നത്. കണ്ടക്ടറെ ഉടനെ വിളിക്കാൻ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. മടിയിലിരിക്കുന്ന മകളുടെ മുഖം തിരിച്ചുപിടിക്കുകയായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാൻ കണ്ടക്ടറോട് പറയുമ്ബോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.