play-sharp-fill
ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി; നോട്ടടി ഇനി ചൈനയിൽ

ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി; നോട്ടടി ഇനി ചൈനയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി. ഇന്ത്യൻ കറൻസി അച്ചടിക്കുന്നതിന് ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ട്. ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി അച്ചടിക്കുന്നതിനുള്ള കരാറും ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സമീപ കാലം വരെ ചൈനയിൽ വിദേശരാജ്യങ്ങളുടെ നേട്ടുകൾ അച്ചടിക്കുകയില്ലായിരുന്നു. പക്ഷേ 2013ൽ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ആരംഭിച്ചതിനു ശേഷമാണ് ചൈന മറ്റു രാജ്യങ്ങളുടെ നോട്ട് അച്ചടിക്കുന്നതിനുള്ള കരാർ സ്വീകരിച്ച് തുടങ്ങിയതെന്ന് ബാങ്ക് നോട്ട് പ്രിന്റ്ങ് ആൻഡ് മൈനിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയ്‌ഷെങ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, മലേഷ്യ,തായ്‌ലൻഡ്, ബംഗ്ലാദേശ്, ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളുടെ നോട്ടുകൾ അച്ചടിക്കുന്നതിനും ചൈനയ്ക്ക് കരാർ ലഭിച്ചിട്ടുണ്ട്.വാർത്ത പരന്നതോടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ രംഗത്തെത്തി. സംഭവം സത്യമാണെങ്കിൽ ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ഇതിലൂടെ പാകിസ്ഥാന് കള്ളനോട്ട് എളുപ്പത്തിൽ അടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.