Spread the love

ഈരാറ്റുപേട്ട: ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ എം.പി.യായത്. ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസ് ആണ്, നോർത്തേൺ ടെറിട്ടറി പാർലമെന്റിലെ മന്ത്രിയായത്.

video
play-sharp-fill

കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.

ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയിൽ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസിൻ്റെ പുത്രനാണ് ജിൻസൺ. മാതാവ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ അധ്യപിക ഡെയ്സി തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്.