
നോറോ വൈറസ്; എറണാകുളത്തിനു പിന്നാലെ വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലും വൈറസ്ബാധ സ്ഥിരീകരിച്ചു; 98 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍
സ്വന്തം ലേഖകൻ
വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.
സ്‌കൂളിലേക്കുള്ള കുടിവെള്ള പൈപ്പില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിലെ കിണറുകളടക്കം ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ കാക്കനാട്ടുളള സ്വകാര്യ സ്‌കൂളിലും നേരത്തെ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ത്ഥികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ പരിശോധന ഫലം ലഭിച്ചപ്പോഴാണ് നോറോ വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ആണെന്ന് കണ്ടെ