Spread the love

 

കൊച്ചി: ആലുവയിൽ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ  പുറത്ത് വന്നു.

video
play-sharp-fill

 

ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ആണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.