video
play-sharp-fill

ഇക്കുറി ഓണമില്ല ; ഓണം ആണെങ്കിലും സാധാരണ ദിവസം പോലെ തന്നെ വീട്ടിൽ തുടരും; നോവോര്‍മയില്‍ ചാണ്ടി ഉമ്മന്‍

ഇക്കുറി ഓണമില്ല ; ഓണം ആണെങ്കിലും സാധാരണ ദിവസം പോലെ തന്നെ വീട്ടിൽ തുടരും; നോവോര്‍മയില്‍ ചാണ്ടി ഉമ്മന്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഇത്തവണ ഓണാഘോഷമില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കണക്കിലെടുത്താണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. ഓണം ആണെങ്കിലും സാധാരണ ദിവസം പോലെ തന്നെ വീട്ടിൽ തുടരും. അതേസമയം സ്ഥാനാർഥിക്ക് ഓണാശംസകൾ നേരാൻ നിരവധി ആളുകൾ പുതുപ്പള്ളിയിലെ വീട്ടിലേക്ക് എത്തിയിരുന്നു.

അതേസമയം മാനുഷരെല്ലാവരും ഒന്നായി വാഴുന്ന പുതുപ്പള്ളിക്കും കേരളത്തിനും വേണ്ടിയാണ് പ്രയത്നമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയിൽ അനുനിമിഷം എൽഡിഎഫിന്റെ ഗ്രാഫ് ഉയരുകയാണെന്നും ഓരോ ദിവസം കഴിയുമ്പോഴും മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നും ജെയ്ക് പറഞ്ഞു. ഓണനാളിൽ രാവിലെ അരീപ്പറമ്പ് മേഖലയിലായിരുന്നു ജെയ്കിന്റെ പ്രചാരണം.