video
play-sharp-fill

നിപയില്‍ ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല; 1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി

നിപയില്‍ ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല; 1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ 

കോഴിക്കോട്: നിപയില്‍ പുതിയ പോസിറ്റിവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരിയ ലക്ഷണങ്ങളുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകയും ഐസലേഷനില്‍ ഉണ്ട്. 1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. രോഗം നിയന്ത്രണവിധേയമാകുന്നെന്ന് സൂചനയെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

നിപ മുന്‍കരുതലിന്‍റെ ഭാഗമായി കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അനിശ്തകാല അവധി പിന്‍വലിച്ചു. അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ പരിശോധിച്ച 11 ഫലങ്ങളും െനഗറ്റീവാണ്. അതിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റി. ബാലുശേരിയില്‍ നിയന്ത്രണം വകവെക്കാതെ നടത്തിയ സെലക്ഷന്‍ ട്രെയല്‍സ് പൊലിസ് തടഞ്ഞു.

അതിനിടെ തിരുവനന്തപുരവും നിപ ജാഗ്രതയില്‍. രോഗലക്ഷണങ്ങള്‍ പ്രകടമായ രണ്ടുപേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിക്കും കാട്ടാക്കട സ്വദേശിക്കുമാണ് രോഗലക്ഷണങ്ങള്‍. ഐസലേഷനിലുള്ള ഇരുവരും കോഴിക്കോട്ടുനിന്ന് എത്തിയവരാണ്.