play-sharp-fill
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച്ച അവധിയില്ല; ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച്ച അവധിയില്ല; ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച്ച അവധി നല്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ അധിക ജോലി സമയം ഏര്‍പ്പെടുത്തി ശനിയാഴ്ച്ച അവധിയാക്കാനായിരുന്നു നേരത്തെ നിര്‍ദേശം.

അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിന് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ എതിര്‍പ്പ് തുടര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാം ശനി അവധി നല്‍കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്ന് 15 ആക്കി കുറയ്ക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് പത്ത് മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നത്.

ഭരണപക്ഷ, പ്രതിപക്ഷ യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശമ്പളത്തോടെയുള്ള അവധി ദിവസം വെട്ടിക്കുറക്കുന്നതില്‍ ചില ഇളവുകള്‍ക്ക് തയ്യാറാണെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും എന്‍ജിഒ യൂണിയനും അവധി വേണ്ടെന്ന നിലപാട് എടുത്തതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് പിന്മാറിയത്.