video
play-sharp-fill

‘നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം’; ‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബിലേക്ക്

‘നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം’; ‘ന്നാ താൻ കേസ് കൊട്’ 25 കോടി ക്ലബിലേക്ക്

Spread the love

രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’ 25 കോടി നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം. ഈ സിനിമ നിങ്ങളുടേതാക്കി മാറ്റിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കുഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നതായിരുന്നു

പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ഈ പരസ്യവാചകം സര്‍ക്കാരിനുള്ള ‘കൊട്ടാ’യി കണ്ടാണ് ഒരുവിഭാഗം സിനിമാബഹിഷ്‌കരണവുമായി ഇറങ്ങിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗായത്രി ശങ്കറാണ് നായിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group