
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകള്‍ ഇന്ന് നിയമസഭയില്‍ പരിഗണിക്കും.
ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥനയും സഭയുടെ പരിഗണനയ്ക്കെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളില്‍ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഈ വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. നികുതി ഇളവ് സംബന്ധിച്ച സർക്കാർ തീരുമാനങ്ങള്‍ പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷത്തിനുള്ളിലും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്.
എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകള്‍ മറ്റന്നാള്‍ സഭയില്‍ അവതരിപ്പിക്കുന്ന ധനബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചോദ്യോത്തര വേളയിലും നിരവധി മറ്റു പ്രധാന വിഷയങ്ങഴും സഭയില്‍ ഉയർന്നുവരും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സർക്കാർ നല്‍കിയ പൊതുമരാമത്ത് പ്രവൃത്തികള്‍, പി.എം. ശ്രീ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചർച്ചകളും ഇന്നത്തെ സഭാ നടപടികള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ചൂടേകുമെന്നാണ് പ്രതീക്ഷ.







