
ബലാത്സംഗക്കേസ് പ്രതിയായ ആള്‍ദൈവത്തിന്റെ ‘ഇല്ലാത്ത രാജ്യം’നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി കരാറില്‍ ഒപ്പുവെച്ചതിന് ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേ കൃഷി മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ മാറ്റി.
സ്വന്തം ലേഖിക
ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദനായകനും ബലാത്സംഗക്കേസ് പ്രതിയുമായ ആള്‍ദൈവം നിത്യാനന്ദയുടെ ‘ഇല്ലാത്ത രാജ്യവുമായി’ കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേ കൃഷി മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ മാറ്റി.താന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നിലവിലില്ലാത്ത ഒരു രാജ്യത്തിന്റെ പ്രതിനിധികളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചുവെന്നും സമ്മതിച്ചതിനു പിന്നാലെ പരാഗ്വേയിലെ അഗ്രികള്‍ച്ചര്‍ മന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് അര്‍ണാള്‍ഡോ ചമോറോയെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്.
നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ യില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇത് ഒരു തെക്കേ അമേരിക്കന്‍ ദ്വീപാണെന്ന് തന്നോട് പറഞ്ഞതായി ചമോറോ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരാഗ്വേയില്‍ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട വന്‍ നിക്ഷേപം നടത്തുക ലക്ഷ്യമിട്ട് അവര്‍ പരാഗ്വേയെ സഹായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് ചമോറോ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ചയാണ് ചമോറോയെ മാറ്റിയത്. വ്യാജ ഉദ്യോഗസ്ഥര്‍ പരാഗ്വേയുടെ കൃഷി മന്ത്രി കാര്‍ലോസ് ഗിമെനെസിനെയും ചെന്നു കണ്ടിരുന്നു. ഒപ്പിട്ട മെമ്മോറാണ്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ വിഭാവനം ചെയ്തിരുന്നു. മന്ത്രാലയത്തിന്റെ ലെറ്റര്‍ഹെഡും ഔദ്യോഗിക മുദ്രയും സഹിതമുള്ള രേഖയില്‍, ചമോറോ ‘കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സി’ന്റെ പരമാധികാരി നിത്യാനന്ദയെ അഭിവാദ്യം ചെയ്യുകയും ‘ഹിന്ദുമതത്തിനും മാനവികതയ്ക്കും പരാഗ്വേ റിപ്പബ്ലിക്കിനും’ നല്കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
യുഎന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളില്‍ കൈലാസയുടെ സ്വീകാര്യതയ്ക്കായി ആവശ്യപ്പെടണമെന്നും മെമ്മോറാണ്ടം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ പിഴവ് പറ്റിയതായി പരാഗ്വേ കൃഷി മന്ത്രാലയം പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. നടപടിക്രമത്തില്‍ പിഴവ് പറ്റിയെന്നും മെമ്മോറാണ്ടം ഔദ്യോഗികമായി കണക്കാക്കാനാവില്ലെന്നും പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരേ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്ന് 2019 ല്‍ ഇന്ത്യയില്‍ നിന്നും മുങ്ങിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയെ പ്രതിനിധീകരിക്കുന്ന ആളുകള്‍ ഈ വര്‍ഷം ആദ്യം ജനീവയില്‍ നടന്ന രണ്ട് യുഎന്‍ പരിപാടികളില്‍ പങ്കെടുത്തു. അവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു. യുഎസിലെ നെവാര്‍ക്ക് നഗരവും നേരത്തേ നിത്യാനന്ദയെ സ്വീകരിച്ച് വിവാദത്തില്‍ തലയിട്ടിരുന്ന.
മേയര്‍ റാസ് ബരാക്ക, കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ അഞ്ച് ദിവസത്തേക്ക് സല്ക്കരിക്കുകയും ഒരു സഹോദര നഗര പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. സാങ്കല്‍പ്പിക രാജ്യത്തിന് സജീവമായ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യംവരെയുണ്ട്. കൈലാസയുടെ വെബ്സൈറ്റില്‍, സാങ്കല്‍പ്പിക രാജ്യത്തെ ‘ലോകമെമ്ബാടുമുള്ള കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ പുനരുജ്ജീവിപ്പിക്കുന്ന പുരാതന പ്രബുദ്ധമായ ഹിന്ദു നാഗരിക രാഷ്ട്രത്തിന്റെ പുനരുജ്ജീവനം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.