
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റ്ല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ് മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റോമിനെ കോളേജില്‍ നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റിന്റെ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.
നിതിന്‍ രാജിന്റെ് മരണവുമായി ബന്ധപ്പെട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേര്‍ക്കപ്പെട്ടിട്ടുളളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി -പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം ആന്ധ്രപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുളളത്.
ഇയാള്‍ക്കായി തിരച്ചില്‍ തുടുരുകയാണെന്നാണ് പോലീസിന്റെ് പ്രതികരണം. ഡോ റാമിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്ത നിലയിലാണ്. നിതിൻ രാജിന്റെ മരണത്തിന് പിന്നിലെ വകുപ്പ് അധ്യക്ഷൻ ഡോ റാമിന് എതിരെ നിരവധി പരാതി ഉയർന്ന് വന്നിരുന്നു. നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും പേരിലടക്കം തങ്ങള്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നിരുന്നതായി വിദ്യാർത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷനാണും ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


