ചേട്ടനെ ഞങ്ങൾ ഹാപ്പിയാക്കി വിടും; Ok ഡാ ; ഏട്ടരയ്ക്ക് തന്നെ എത്തണേ; ഇന്ന് അഞ്ച് പെൺകുട്ടികളുണ്ട്; ഇഷ്ടമുള്ള ആളിനെ സെലക്ട് ചെയ്യാം: കോട്ടയം സംക്രാന്തിയിലെ നിർമയാ സ്പായിൽ പട്ടാപ്പകൽ നടക്കുന്നത് അനാശാസ്യം; അഞ്ചിലധികം പെൺകുട്ടികളെയുമായി എം സി റോഡരികിൽ പട്ടാപ്പകൽ അനാശാസ്യം നടത്തിയിട്ടും ഗാന്ധിനഗർ പോലീസും, ജില്ലാ പൊലീസ് മേധാവിയും അറിയുന്നില്ലേ..? സ്പാ ജീവനക്കാരിയും തേർഡ് ഐ ന്യൂസ് റിപ്പോർട്ടറുമായി സംസാരിക്കുന്ന ശബ്ദരേഖ താഴെ കേൾക്കാം
കോട്ടയം : ചേട്ടനെ ഞങ്ങൾ ഹാപ്പിയാക്കി വിടും Ok ഡാ ഏട്ടരയ്ക്ക് തന്നെ എത്തണേ, സംക്രാന്തിയിലുള്ള സ്പായിലേക്ക് തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ വിളിച്ചപ്പോൾ സ്പാ ജീവനക്കാരി നൽകിയ മറുപടിയാണിത്.
ഇന്ന് അഞ്ച് പെൺകുട്ടികളുണ്ടെന്നും ഇഷ്ടമുള്ള ആളിനെ സെലക്ട് ചെയ്യാമെന്നും സ്പാ ജീവനക്കാരി പറയുന്നു. കോട്ടയം സംക്രാന്തിയിലെ നിർമയാ സ്പായിലാണ് പട്ടാപ്പകൽ ഇത്തരത്തിൽ അനാശാസ്യം നടക്കുന്നത്.
അഞ്ചിലധികം പെൺകുട്ടികളെയുമായി എം സി റോഡരികിൽ പട്ടാപ്പകൽ അനാശാസ്യം നടത്തിയിട്ടും ഗാന്ധിനഗർ പോലീസും ജില്ലാ പൊലീസ് മേധാവിയും അറിഞ്ഞിട്ടില്ല. നിർമയ സ്പാ കമ്പനിയ്ക്ക് അയ്മനത്തും ബ്രാഞ്ചുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേർഡ് ഐ ന്യൂസ് റിപ്പോർട്ടറും സ്പാ ജീവനക്കാരിയും തമ്മിലുള്ള ഫോൺ സംഭാഷണം താഴെ കേൾക്കാം
പ്രൊഫഷണൽ മസാജ് സെൻ്റർ എന്ന പേരിൽ ബോർഡ് വെച്ച് യാതൊരു അംഗീകാരവുമില്ലാതെയും ട്രെയിനിംഗ് ലഭിച്ച തെറാപ്പിസ്റ്റുകളില്ലാതെയും സ്പാകളുടെ മറവിൽ അനാശാസ്യം നടത്തുകയാണ്.
നഗരത്തിൽ പ്രവർത്തിക്കുന്ന ഒറ്റ സ്പായ്ക്കും ലൈസൻസില്ല. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് ഹെൽത്ത് കാർഡ് ഇല്ലന്നും ഇവർക്ക് ആരോഗ്യ പരിശോധന നടത്താറില്ലെന്നും തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ മനസിലായി.
ഇതോടെ സ്പായുടെ മറവിൽ മാംസക്കച്ചവടം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് തെളിയുകയാണ്. സ്പായുടെ ബോർഡ് വെച്ച് നഗരത്തിൽ പ്രവർത്തിക്കുന്ന ഒറ്റ സ്ഥാപനത്തിനും മുനിസിപ്പൽ ലൈസൻസ് ഇല്ലന്നതാണ് യാഥാർത്ഥ്യം.
കോട്ടയം നഗരമധ്യത്തിൽ ടി ബി റോഡിലും കെഎസ്ആർടിസി കഴിഞ്ഞുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻ്റെ പുറകിലുമുള്ള സ്പായിലും മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്.
ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കമുള്ളവർ സ്പാകളിൽ എത്തുന്നുണ്ട്.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ നിന്ന് ഉപരി പഠനത്തിനായും, ഇടത്തരം സ്ഥാപനങ്ങളിൽ ജോലിക്കായും കോട്ടയത്ത് എത്തി വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന പെൺകുട്ടികളാണ് ശരീര വില്‍പ്പനയ്ക്കായി സ്പാകളിൽ എത്തുന്നത്.
പല സ്പാകളിലും തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന പെൺകുട്ടികൾ എയ്ഡ്സ് അടക്കമുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ്. ഇവർക്ക് ആരോഗ്യ പരിശോധന നടത്താത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.