Spread the love

തിരുവനന്തപുരം: മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഇടത് വിദ്യാർഥി സംഘടന എസ്‌എഫ്‌ഐ.

video
play-sharp-fill

നിർമ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്‌എഫ്‌ഐ സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്നും അവസാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ പ്രസ്താവനയിറക്കി. ക്യാമ്ബസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാൻ അനുവദിച്ചാല്‍ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്ബസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്‌എ‌ഫ്‌ഐയെന്നും കുറിപ്പില്‍ വ്യക്തമാക്കി.

പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്‌എഫ്‌ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാർഥികള്‍ പ്രാർഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാള്‍ ഓഫീസിന് മുമ്ബില്‍ നടത്തിയ പ്രതിഷേധം എസ്‌എഫ്‌ഐയുടെ തലയില്‍ കെട്ടിവെക്കുകയാണ്. എസ്‌എഫ്‌ഐ ഏരിയാ പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്ബസില്‍ പഠിക്കുന്ന എസ്.എഫ്.ഐ നേതൃത്വം ആരും തന്നെ ആ സമരത്തിൻ്റെ ഭാഗമായിട്ടില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group