
ഭയം വേണ്ട; സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ നിർഭയം; സ്ത്രീസുരക്ഷ ഇനി വിരൽത്തുമ്പിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് നിർഭയം ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും.
ഇന്റെർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കുവയ്ക്കാം. ഫലത്തിൽ മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ ജില്ലയ്ക്കും ഓരോ കൺട്രോൾ റൂമുകളുണ്ട്. നിർഭയം ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോൺവച്ച് ഒരാൾക്ക് ഏതു ജില്ലയിൽ നിന്നും സഹായം അഭ്യർഥിക്കാം. അതാത് ജില്ലയുടെ കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്.
ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോൺ തട്ടിയെടുത്താലും സന്ദേശം ക്യാൻസൽ ചെയ്യാനാകില്ല. തൽസമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവാകുകയും ചെയ്യും. നിർഭയം ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ്. പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.