play-sharp-fill
സംസ്ഥാനത്ത് ഒൻപത് പേർക്കു കൂടി കൊറോണ ബാധ: കാസർകോട് രോഗികളുടെ എണ്ണം കുറഞ്ഞു; പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ടു വീതം രോഗികൾ: കേരളം പതിയെ കരകയറുന്നു..!

സംസ്ഥാനത്ത് ഒൻപത് പേർക്കു കൂടി കൊറോണ ബാധ: കാസർകോട് രോഗികളുടെ എണ്ണം കുറഞ്ഞു; പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ടു വീതം രോഗികൾ: കേരളം പതിയെ കരകയറുന്നു..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേർക്കു കൂടി വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നാലും, ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ടു വീതം ആളുകൾക്കും, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്നും എത്തിയവരാണ്. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേർക്കും, സമ്പർക്കം മൂലം മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


വ്യാഴാഴ്ച പരിശോധന നടത്തിയ പതിമൂന്നു പേരുടെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. 13 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഇതുവരെ 345 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതിൽ 259 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 140779 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. 139725 പേർ വീടുകളിലും, 749 പേർ ആശുപത്രികളിലും ചികിത്സയിലുണ്ട്. 169 പേർ ഇന്ന് ആശുപത്രിയിൽ . 11986 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 11906 എണ്ണം രോഗബാധയില്ല എന്നു കണ്ടെത്തി. 212 പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ.കെ ഷൈജല, ചീഫ് സെക്രട്ടറി എന്നിവർ അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തന ക്ഷമമാക്കുന്നതിനായി 300 കിടക്കകളോടു കൂടിയ ആശുപത്രിയ്ക്കു 273 തസ്തികകൾ സൃഷ്ടിക്കും. 24 മണിക്കൂർ അത്യാഹിത വിഭാഗം, ഒ.പി, ഐ.പി വിഭാഗം പ്രവർത്തനം ആരംഭിക്കും. അൻപത് ശതമാനം തസ്തികയിൽ നിയമനം നടത്തും. ബാക്കി തസ്തികയിൽ ഒരു വർഷത്തിനകം നിയമനം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ 99 നിയമന ഉത്തരവ് അയച്ചു. ഇവർക്ക് അടിയന്തര ഉത്തരവ് അയച്ചു.

ഇരുപതിനായിരം കിറ്റ് ഐസിഎംആർ വഴി ലഭിക്കും. 1940 ചരക്ക് ലോറികൾ സംസ്ഥാനത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഇന്നലത്തേതിൽ നിന്നും വർദ്ധനവും ഉണ്ടായിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മുറികൾ കണ്ടെത്തിയിട്ടുണ്ട്. 1.10 ലക്ഷം മുറികൾ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മംഗലാപുരത്ത് രോഗികൾക്കുണ്ടായ അനുഭവങ്ങൾ കർണ്ണാടക ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രവാസി മലയാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ വലിയ പ്രശ്‌നം. പല രാജ്യങ്ങളിലും എന്തു ചെയ്യണമെന്നറിയാതെ മലയാളികൾ നാട്ടിലേയ്ക്കു വിളിക്കുന്നു.

ഇവരെ സഹായിക്കാൻ നടപടി സ്വീകരിക്കും. കൊവിഡ് ഹെൽത്ത് ഡെസ്‌ക് വിവിധ രാജ്യങ്ങളിൽ മലയാളികൾക്കു വേണ്ടി നോർക്ക ആരംഭിച്ചു. ഹെൽത്ത് ഡെസ്‌കുകളുമായി സഹകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർമാരോടു അഭ്യർത്ഥിച്ചു. മെഡിക്കൽ സേവനം ഓൺലൈൻ വഴി ലഭ്യമാകും. കേരളത്തിലെ ഡോക്ടർമാരുമായി വീഡിയോ, ഓഡിയോ പരിശോധന ഉണ്ടാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെ ഡോക്ടർമാരുടെ സേവനം ഉണ്ടാകും.

നോർക്കയുടെ രജിസ്‌ട്രേഷൻ കാർഡ് മലയാളി വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തും. ഇവർക്കു ഇൻഷ്വറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ഏർപ്പെടുത്തും. ലോക്ക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മാറ്റും. പകരം പിഴ ചുമത്തി വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി തിരികെ നൽകും. ഗ്ലൗസും മാസ്‌കും വലിച്ചെറിയുന്നത് ഒഴിവാക്കണം. ഇത്തരത്തിൽ വലിച്ചെറിയുന്നത് ആരോഗ്യ ഭീഷണി സൃഷ്ടിക്കും. ഇവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ലന്നും മുഖ്യമന്ത്രി നിർദേശിച്ചു.