
മലപ്പുറം: യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മർദ നീക്കങ്ങൾക്കിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ.
പിഎംഎ സലാമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാൻ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അൻവർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് പി കെ കുഞ്ഞാലിക്കുട്ടി എന്നതുകൊണ്ടാണ് അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ചതെന്ന് പറഞ്ഞ അൻവർ കോൺഗ്രസിൽ നിന്നും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി. താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും
അങ്ങനെ തന്നെ തുടരുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.







