play-sharp-fill
ഗ്ലാമറസ് വേഷം ചെയ്യാൻ മടിയാണോ ? മനഃസമാധാനമാണ് മുഖ്യം ; നിഖില വിമല്‍

ഗ്ലാമറസ് വേഷം ചെയ്യാൻ മടിയാണോ ? മനഃസമാധാനമാണ് മുഖ്യം ; നിഖില വിമല്‍

നടി നിഖില വിമല്‍ ആള് കുറച്ചു ബോള്‍ഡ് ആണെങ്കിലും പൊതുവേ ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാത്തയാളാണ്. അതെന്ത് കൊണ്ടാണെന്ന് നിഖില വിമല്‍ ഇപ്പോള്‍ തുറന്ന് സംസാരിക്കുകയാണ്

നിഖിലയെ കൂടുതല്‍ മലയാളികള്‍ കൂടുതല്‍ ശ്രെധ ആകർഷിച്ചത് നടിയുടെ അഭിമുഖങ്ങളാണ് . മലയാള സിനിമയുടെ ‘തഗ് റാണി’ എന്നാണ് സോഷ്യല്‍ മീഡിയ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളക്ക് ഉപ്പേരി പോലെ വളരെ പെട്ടെന്നാണ് നിഖില വിമലിനോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും നിഖില മറുപടി പറയുന്നത്. പ്രത്യേകിച്ചും അനവസരത്തിലുള്ള ചില ഓണ്‍ലൈൻ ചാനല്‍ അവതാരകരുടെ ചോദ്യങ്ങള്‍ക്കാണ് നിഖില ആവശ്യത്തിനുള്ള മറുപടി നല്‍കാറുള്ളത് . നിഖില വിമലിന്റെ ഈ മറുപടികളെല്ലാം ഏതായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

മമ്മൂട്ടി അടക്കം മെഗാ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ചുവെങ്കിലും ഇതുവരെയായും ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാത്തയാളാണ് നടി നിഖില വിമല്‍. നിഖില വിമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഥ ഇന്നുവരെയിലും’ ഒരു നാടൻ ലുക്കിലാണ് നിഖില വിമല്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു പിന്നിലെ കാരണം ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നിഖില വിമല്‍ വ്യക്തമാക്കുകയാണിപ്പോള്‍. അങ്ങനെ ഒരു മോഡേണ്‍ ലുക്കുള്ള കഥാപാത്രങ്ങള്‍ താൻ ഇതുവരെയും ചെയ്തിട്ടില്ല എന്നും എന്നാല്‍ പക്ഷെ പല ഓഫറുകളും തനിക്ക് അത്തരത്തില്‍ വരാറുണ്ട് എന്നും നിഖില വിമല്‍ പറയുന്നു. പക്ഷേ തനിക്ക് കണ്‍വിൻസിംഗ് ആവാത്തത് താൻ ചെയ്യാറില്ല എന്നാണ് നിഖില വിമല്‍ പറയുന്നത്.

ഗ്ലാമറായിട്ട് ചെയ്യുന്നതിന് രണ്ട് രീതിയില്‍ പറയാൻ സാധിക്കും. ഒന്ന് ഡ്രെസ്സിംഗില്‍ ഗ്ലാമറാവാം, അല്ലെങ്കില്‍ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയില്‍ അഭിനയിക്കേണ്ടത് എന്നാണ് താൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രെസ്സ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും നിഖില വിമല്‍ വ്യക്തമാക്കുന്നു.

തനിക്ക് ഒട്ടും കണ്‍വിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും താൻ ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർത്ഥമെന്നും നിഖില വിമല്‍ പറയുന്നു. തനിക്ക് ചെയ്യാൻ കംഫർട്ടബിള്‍ ആണെങ്കില്‍ താൻ ചെയ്യാൻ തയ്യാറാണ്. ചില റോള്‍ ചെയ്യാൻ പറ്റാത്തത് ആണെങ്കില്‍ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കില്‍ ഫോണ്‍ എടുക്കാതെ ഇരിക്കും. അപ്പോള്‍ അവർക്ക് അത് മനസിലാവും എന്നും നിഖില പറയുന്നു.

അതുപോലെ തന്നെ ഫോണ്‍ ഉപയോഗം വളരെ കുറവുള്ള നടി കൂടിയാണ് നിഖില വിമല്‍. സിനിമാ ആവശ്യങ്ങള്‍ക്കു പോലും നിഖില വിമലിനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് എന്ന് സിനിമാക്കാരുടെ പക്ഷം. നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാല്‍ പിന്നീട് താൻ ഫോണ്‍ എടുക്കില്ല. പൊതുവേ ഫോണ്‍ ഉപയോഗിക്കുന്ന ആളല്ല താനെന്നും ഈ കാരണം കൊണ്ട് മാത്രമല്ല. തനിക്ക് ഫോണില്‍ സംസാരിക്കാൻ വലിയ മടിയാണ്. ടെക്സ്റ്റ് ചെയ്യാനും മടിയാണ്. വിളിച്ചാല്‍ കിട്ടാതിരിക്കുമ്ബോള്‍ എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഫോണ്‍ എന്നാണ്. താൻ ഫോണില്‍ റീല്‍സ് കണ്ടിരിക്കും. അതാണ് കൂടുതല്‍ ഇഷ്ടം.

മാത്രമല്ല ഒരു പരിധിയില്‍ കൂടുതല്‍ ടെൻഷൻ താങ്ങാൻ തനിക്ക് പറ്റില്ല. അതായത് ഒരു സിനിമയിലേക്ക് അവസരം വരുമ്ബോള്‍ അതിന്റെ സ്ക്രിപ്റ്റ് വായിക്കാൻ ഉണ്ടാവും. വിളിക്കുന്നവർ പറയുന്നത് സ്ക്രിപ്റ്റ് വായിച്ചിട്ട് നാളേക്ക് മറുപടി പറയണം എന്നാണ്. ചിലപ്പോള്‍ തിരക്കുള്ള സാഹചര്യങ്ങള്‍ ആണെങ്കില്‍ തനിക്ക് വായിക്കാൻ പറ്റാറില്ല. പക്ഷേ അവർക്ക് പെട്ടെന്ന് മറുപടി കിട്ടണം എന്നു പറഞ്ഞ് ഇടക്കിടെ വിളിച്ചു കൊണ്ടിരിക്കും. സാധാരണ താൻ എപ്പോള്‍ സ്ക്രിപ്റ്റ് വായിച്ചു തീരുന്നുവോ അപ്പോള്‍ തിരിച്ചു വിളിക്കും.

അവരുടെ ആവശ്യത്തിനാണ് എന്നെ വിളിക്കുന്നത്. അതിനാല്‍ മറുപടി കിട്ടുന്നതു വരെ വിളിക്കുമെന്ന് തനിക്കറിയാം. പക്ഷേ നമുക്ക് സമയം ഉണ്ടാവാതിരിക്കുമ്ബോള്‍ എല്ലാം മാനേജ് ചെയ്യുന്നത് പാടാണ്. തനിക്ക് മാനേജർ ഒന്നുമില്ല, എല്ലാം താൻ തന്നെയാണ് നോക്കുന്നത്. അതിനാല്‍ തന്നെ തനിക്ക് ടെൻഷൻ ആവുന്ന കാര്യമാണെങ്കില്‍ ആ ഫോണ്‍ താൻ എടുക്കില്ല. തന്റെ മനസ്സമാധാനത്തിനു മാത്രമാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് എന്നാണ് നിഖില വിമല്‍ പറയുന്നത്.

നിഖില വിമലിന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’ പ്രണയം പശ്ചാത്തലമാക്കിയുള്ള ഫീല്‍ ഗുഡ് ചിത്രമാണ്‌. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോൻ, മേതില്‍ ദേവിക, അനു മോഹൻ, ഹക്കിം ഷാജഹാൻ, അനുശ്രീ തുടങ്ങി വലിയ താരനിരയുണ്ട്.