കേരള പൊലീസിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതായി എൻ.ഐ.എ റിപ്പോർട്ട്
സ്വന്തംലേഖകൻ
കോട്ടയം : തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് കേരള പൊലീസിനെതിരെ എൻഐഎയുടെ റിപ്പോർട്ട്. എൻഐഎ നൽകുന്ന റിപ്പോർട്ടുകൾ പോലീസ് കാര്യമാക്കുന്നില്ലെന്നും പൊലീസിൽ നിന്നും വിവരങ്ങൾ ചോരുന്നുണ്ടെന്നും എൻഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. യെമനിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും പൊലീസ് നീരീക്ഷണം ശക്തമാക്കിയില്ല.റിയാസ് അബൂബക്കർ നിരീക്ഷണത്തിൽ ഉണ്ടായിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാൻ,യെമൻ,ശ്രീലങ്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മലയാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും മലയാളികൾ നിയന്ത്രിക്കുന്ന ദോഹ,സലാല,അബുദാബി മൊഡ്യൂളുകൾ ശക്തമാണെന്നും എൻഐഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Third Eye News Live
0