നാടിന് രക്തം ദാനം ചെയ്ത് കേരള എൻ.ജി.ഒ.യൂണിയൻ
സ്വന്തം ലേഖകൻ
കോട്ടയം: ലോകമാകെ കൊറോണ മഹാമാരി പടരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്ക് ആവശ്യത്തിനുള്ള രക്തം കിട്ടാതെ ആശുപത്രികളും, രോഗികളും വലയുകയാണ്.
ഈ സാഹചര്യത്തിൽ കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ജീവനക്കാർ രക്തം ദാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 9.30 മുതൽ കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ നടന്ന രക്തദാന ക്യാമ്പയിൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
ആർ.എം.ഒ. ഡോ. രഞ്ജൻ, ഡോ.എം.എസ് സുമ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ. എസ്.നായർ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ, യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ., ജില്ലാ പ്രസിഡൻ്റ് കെ.ആർ.അനിൽകുമാർ, ജില്ലാ ട്രഷറർ എൻ.പി.പ്രമോദ് കുമാർ,
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി.സോമരാജൻ, അൽഫോൻസാ ആൻ്റണി, വി.സാബു, ഏരിയാ സെക്രട്ടറി കെ.ആർ.ജീമോൻ, ഏരിയാ പ്രസിഡൻ്റ് എം.എഥേൽ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ രക്തം ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്ന ജീവനക്കാർ താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.9447910383, 9495851046.