play-sharp-fill
വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാൻ ഒരു മാസം സാവകാശം: പിഴയടക്കമുള്ള നടപടികൾ ഒഴിവാക്കി

വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാൻ ഒരു മാസം സാവകാശം: പിഴയടക്കമുള്ള നടപടികൾ ഒഴിവാക്കി

സ്വന്തം ലേഖകൻ

 

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാൻ ഒരു മാസം സാവകാശം. മാർച്ച് 31 വരെ കൊടുക്കുന്ന എല്ലാം വൈദ്യുതി ബില്ലുകളും അടയ്ക്കുന്നതിനാണ് സാവകാശം നൽകിയത്. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഒഴിവാക്കി .ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കെ.എസ.്ഇബി വിവരം
അറിയിച്ചു.


കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കെഎസ്ഇബിയുടെ ഈ തീരുമാനം. വൈറസ് വ്യാപനം തടയുന്നതിനു സർക്കാർ കനത്ത ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളുമാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group