സിവിൽ സർവീസ് ധ്വംസനത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ നടത്തി

സിവിൽ സർവീസ് ധ്വംസനത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് തുടർച്ചയായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പട്ടു.

കഴിഞ്ഞ 20 മാസമായി ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവ് ഇല്ല. 14 മാസം മുമ്പ് ലഭിക്കേണ്ട ശബള പരിഷ്‌ക്കരണം വൈകിപ്പിക്കുകയാണ്. ലീവ് സറണ്ടർ തടഞ്ഞുവയ്ക്കുകയും മാറ്റിവച്ച ഒരു മാസത്തെ ശബളം തിരികെ നൽകുന്നുമില്ല. ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്രാ ചിലവ് ഇനത്തിൽ വലിയ തുക ദിവസവും ചിലവഴിക്കേണ്ടി വരുന്നു. ലോണുകൾ തിരിച്ചടക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല സാധാരണ ജീവിതം നയിക്കുവാൻ തന്നെ പ്രയാസപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

സെറ്റോയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവ്വീസ് ധ്വംസനത്തിനെതിരെ ജില്ലയിൽ അദ്ധ്യാപകരും ജീവനക്കാരും സംഘടിപ്പിച്ച 600 മോചന മുന്നേറ്റ സംരക്ഷണ സദസുകളുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.എ. സംസ്ഥാന പ്രസിഡൻറ് പി.ഐ.ജേക്കബ്‌സൺ , കെ.ജി.ഒ.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപകുമാർ , എ.എച്ച് .എസ്.എസ്. ടി.എ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എ. തങ്കച്ചൻ,

കെ.പി.സി.ടി.എ. മേഖലാ സെക്രട്ടറി റോണി ജോർജ് സെറ്റോ ജില്ലാ കൺവീനർ കെ കാമരാജ് , കെ.ജി.ഒ.യു. ജില്ലാ പ്രസിഡൻറ് എസ് ബിനോജ് , സെക്രട്ടറി ജയശങ്കർ പ്രസാദ് , എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച് ഷീജാബീവി , ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസൺ , ജോ. സെക്രട്ടറി ബിജു ആർ എന്നിവർ പ്രസംഗിച്ചു.