video
play-sharp-fill

അസഹനീയമായ വയറുവേദന; ഗ്യാസ് എന്ന് കരുതി ചികിത്സ തേടി; 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ; സംഭവം നെയ്യാറ്റിൻകരയിൽ

അസഹനീയമായ വയറുവേദന; ഗ്യാസ് എന്ന് കരുതി ചികിത്സ തേടി; 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ; സംഭവം നെയ്യാറ്റിൻകരയിൽ

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 20 കാരിയുടെ വയറ്റിൽ നിന്നും 7.1 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ  മുഴ നീക്കം ചെയ്തു.

പോത്തന്നൂർ സ്വദേശിനിയായ  യുവതിയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് കരുതി യുവതി പലവിധ ചികിത്സകൾ നടത്തിയെങ്കിലും സുഖമായില്ല. വയർ വലുതായി വന്നപ്പോഴായിരുന്നു നെയ്യാൻറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വയറ്റിൽ  അണ്ഡാശയ മുഴയാണെന്ന് പരിശോധനയിൽ വ്യക്തമായി.

വിശദമായ പരിശോധനയിൽ ക്യാൻസർ സാധ്യത ഉൾപ്പടെ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു സർജറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്ര വലിപ്പമുള്ള മുഴ അതേപോലെ നീക്കം ചെയ്യുന്നത് കുട്ടിയുടെ ഭാവി ജീവിതത്തെ ഉൾപ്പടെ ബാധിക്കുമെന്നതിനാൽ മുഴയിൽ നിന്നുള്ള നീര് വലിച്ചെടുത്താണ് സർജറി ചെയ്ത് മുഴ പുറത്തെടുത്തത്. ഏഴ് ലിറ്ററോളം വരുന്ന നീര് വലിച്ചെടുത്ത ശേഷമാണ് മുഴ പുറത്തെടുക്കാനായത്.

ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിന്‍റെയും അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. നിഷ, ഡോ. അനുഷ, സീനിയർ നഴ്സിംഗ് ഓഫീസർ സുജ എസ് ജി, നഴ്സിംഗ് ഓഫീസർമാരായ സ്മിത, അംബിക, ഒ ടി ടെക്നീഷ്യൻ ആര്യ എന്നിവരുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജറി വിജയകരമായി നടന്നെന്നും യുവതി ഡിസ്ചാർജായെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ അറിയിച്ചു.