ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് സമ്മേളനം നടന്നു; തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  അനുപമ വിശ്വനാഥ് യോഗം ഉദ്‌ഘാടനം ചെയ്തു ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് സമ്മേളനം നടന്നു; തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  അനുപമ വിശ്വനാഥ് യോഗം ഉദ്‌ഘാടനം ചെയ്തു ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ 

കോട്ടയം: ലെൻസ്‌ഫെഡ് ( licenced Engineers & supervisors Federation ) പൂഞ്ഞാർ യൂണിറ്റ് സമ്മേളനം പനക്കപ്പാലം മേരിമാതാ ആർക്കേഡിൽ നടന്നു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  അനുപമ വിശ്വനാഥ് യോഗം ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ സംസ്ഥാനസെക്രട്ടറി പി എം സനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

പ്രസാദ്‌കുമാർ ( ജില്ലാ ജോയിന്റ് സെക്രട്ടറി ), ജോമി ജോസഫ് ( ഏരിയ പ്രസിഡന്റ് ), ജോർജ്‌ലാൽ എബ്രഹാം ( ഏരിയ സെക്രട്ടറി ) ജോസ് ജോസഫ് , ഫസിൽ എഫ്  ( ജില്ലാ കമ്മീറ്റി മെമ്പേഴ്സ് ) തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര, കടനാട് മൂന്നിലവ് തലനാട്,തീക്കോയി തലപ്പലം, മേലുകാവ് എന്നീ ഏട്ടു പഞ്ചായത്തുകൾ ഉൾപ്പെട്ട പൂഞ്ഞാർ യൂണിറ്റിന്റെ പ്രസിഡണ്ടായി
ജാൻസ് വി തോമസ് ( പ്രസിഡന്റ് ),ശരണ്യ ജി ( സെക്രട്ടറി ) പ്രശാന്ത്കുമാർ എ പി ( ട്രെഷറ ർ ). തുടങ്ങിയവരെ തിരഞ്ഞെടുത്തു.