നെയ്മർക്കു കൊവിഡ്; പി.എസ്.ജിയിലെ മൂന്നു താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു; ആശങ്കയിൽ ഫുട്‌ബോൾ ലോകം

നെയ്മർക്കു കൊവിഡ്; പി.എസ്.ജിയിലെ മൂന്നു താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു; ആശങ്കയിൽ ഫുട്‌ബോൾ ലോകം

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

പാരീസ്: ലോക ഫുട്‌ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പാരീസിൽ നിന്നും വരുന്നത്. ഫ്രഞ്ച് ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന നെയ്മറിനും, പാരീസ് സെന്റ് ജെർമ്മൻ ടീമിലെ മൂന്നു സഹകളിക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

നെയ്മർ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റർ പേജിൽ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വീറ്റിൽ കുറിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മാരിയ, ലിയാഡ്രോ പരേഡ്‌സ് എന്നിവർക്കാണ് രോഗം കണ്ടെത്തിയത് എന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോർട്ട്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി ബയേൺ മുണിച്ചിനോട് 1-0ന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം താരങ്ങൾ ഇബിസ ദ്വീപിൽ അവധി ആഘോഷിച്ചെന്നും റിപ്പോർട്ടുണ്ട്. ഇവിടെവച്ചാണ് താരങ്ങൾക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

എന്നാൽ, നെയ്മർ ഇപ്പോൾ എവിടെയാണ് എന്നതു സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ഒന്നും പി.എസ്.ജി അധികൃതർ പുറത്തു വിട്ടിട്ടില്ല. നേരത്തെ ബാഴ്‌സയിൽ നിന്നും മെസി പുറത്തേയ്ക്കു പോരുമ്പോൾ പി.എസ്.ജിയാണ് ഇദ്ദേഹം ലക്ഷ്യമിടുന്ന പ്രധാന ക്ലബ് എന്ന വാർത്തയുണ്ടായിരുന്നു. നെയ്മറുമായി ചേർന്നു മത്സരിക്കുന്നതിനു വേണ്ടിയാണ് ഇദ്ദേഹം പി.എസ്.ജിയിൽ ചേക്കേറുന്നതെന്നായിരുന്നു വാർത്തകൾ.