ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ അഞ്ചു മാസം മുൻപ് വിവാഹം; വിനോദയാത്ര പോകാൻ അമ്മാവന്റെ കാർ ആവശ്യപ്പെട്ടിട്ട് നൽകാത്തതിൽ പ്രകോപിതനായി കാർ തല്ലി തകർത്തു; പരാതി നൽകി അമ്മാവൻ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; ഗര്‍ഭിണിയായ അരുണിമയും ഭര്‍ത്താവും ആത്മഹത്യ ചെയ്തത് മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കത്ത് എഴുതിയ ശേഷം;  മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം തേടി പോലീസ്

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ അഞ്ചു മാസം മുൻപ് വിവാഹം; വിനോദയാത്ര പോകാൻ അമ്മാവന്റെ കാർ ആവശ്യപ്പെട്ടിട്ട് നൽകാത്തതിൽ പ്രകോപിതനായി കാർ തല്ലി തകർത്തു; പരാതി നൽകി അമ്മാവൻ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; ഗര്‍ഭിണിയായ അരുണിമയും ഭര്‍ത്താവും ആത്മഹത്യ ചെയ്തത് മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കത്ത് എഴുതിയ ശേഷം; മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം തേടി പോലീസ്

സ്വന്തം ലേഖകൻ

വൈക്കം: ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അരുണിമയും ശ്യാമും വിവാഹിതരായത്. വിവാഹജീവിതം ജീവിച്ചു തുടങ്ങുന്നതിനുമുമ്പ് ഒരു മുഴം കയറിൽ അവർ ജീവിതം തന്നെ അവസാനിപ്പിക്കാൻ കാരണം എന്താണെന്ന് ഉള്ളത് ഇപ്പോഴും അജ്ഞാതമാണ്. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവർ.

പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുൻപാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അയൽവാസികൾ കൂടിയായിരുന്നു ശ്യാമും അരുണിമയും. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.

ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പോലീസ് അറിയിക്കുന്നത്.

ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിൽ വൈക്കം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കുലശേഖരമംഗലം യശോദഭവനത്തിൽ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരൻ കാശിനാഥൻ.