play-sharp-fill
തൃശ്ശൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം : നിർണ്ണായക വിവരങ്ങൾ പുറത്ത് ; കുഞ്ഞിനെ പുതപ്പിച്ചിരുന്നത് ജില്ലാ ആശുപത്രിയിലെ തുണിയില്‍ ; അമ്മയെ കണ്ടെത്താന്‍ അതിവേഗ അന്വേഷണം

തൃശ്ശൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം : നിർണ്ണായക വിവരങ്ങൾ പുറത്ത് ; കുഞ്ഞിനെ പുതപ്പിച്ചിരുന്നത് ജില്ലാ ആശുപത്രിയിലെ തുണിയില്‍ ; അമ്മയെ കണ്ടെത്താന്‍ അതിവേഗ അന്വേഷണം

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ പുറത്ത്.

കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് തുമ്ബാകുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ രക്ഷിതാക്കളെ ഉറപ്പിക്കാന്‍ സംശയമുള്ളവരെ തിരിച്ചറിഞ്ഞാല്‍ ഡിഎന്‍എ പരിശോധനയും നടത്തും.

അതായത് കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്നാണ് സംശയം. ആശുപത്രിയില്‍ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് എത്താനുള്ള പിടിവള്ളിയായി ഇത് മാറും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു. പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകമാകും. സിസിടിവി പരിശോധനയും തുടരുകയാണ്. ജനിച്ച്‌ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8.45ഓടെ സുരക്ഷാ ജീവനക്കാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന്റെ മദ്ധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്നാണ് ബാഗ് കണ്ടത്. തുടര്‍ന്ന് ശോഭ എന്ന ജീവനക്കാരി ബാഗ് പരിശോധിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടതോടെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ജനിച്ച്‌ ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാര്‍ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

വളരെ ചെറിയ ബാഗിലാണ് കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ബാഗിനകത്ത് സ്പൂണും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിസവം ജില്ലാ ആശുപത്രിയില്‍ യുവതി പ്രസവിച്ചിരുന്നു. പ്രസവത്തില്‍ കുട്ടി മരിക്കുകയും ചെയ്തു. ഈ അമ്മയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.