
പഴയ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാകുമോ? 500 രൂപയുടേയും പത്ത് രൂപയുടേയും ‘പുതിയ’ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ; ഇറക്കുക സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ
ഡല്‍ഹി: രാജ്യത്ത് 500 രൂപയുടേയും പത്ത് രൂപയുടേയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.
പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2024 ഡിസംബറില്‍ ചുമതലയേറ്റെടുത്ത സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച ഗാന്ധി സീരീസിലുള്ള നോട്ടുകളായിരിക്കും പുറത്തിറക്കുക. റിസര്‍വ് ബാങ്കിന്റെ 25ാം ഗവര്‍ണായിരുന്ന ശക്തികാന്ത ദാസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് 26ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതല ഏറ്റെടുത്തത്.
മഹാത്മാഗാന്ധി സീരീസിലുള്ളതായിരിക്കും പുതിയ 500 രൂപ, പത്ത് രൂപ നോട്ടുകള്‍ എത്തുക. പുതിയ നോട്ടുകള്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ നിരവധിപേരുടെ ആശങ്ക ഇനി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്നതാണ്. പുതിയ നോട്ടുകള്‍ എത്തിയാലും പഴയ 500 രൂപ, 10 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്, ഇരുന്നൂറ് എന്നിവയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കാനും മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. സമാനമായി 50 രൂപയുടെ പുതിയ നോട്ടുകളും വരുന്നുണ്ട്.