നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയെന്ന് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.
മലപ്പുറം മങ്കട സ്വദേശിനിയാണ് ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ പരാതി നൽകിയത്. പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടെ ബത്തേരിയിൽ വച്ച് കുഞ്ഞിനെ കണ്ടെത്തി. കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group