
നെന്മാറ ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തിൽ എട്ടു വെട്ടുകൾ; കയ്യിലും കാലിലും കഴുത്തിലും തലയിലും ആണ് വെട്ടേറ്റിരിക്കുന്നത്; വലതു കൈ അറ്റു നീങ്ങി; മരണകാരണം കഴുത്തിന്റെ പിറകിലെ വെട്ട്; അമ്മ ലക്ഷ്മിയെ വെട്ടിയത് 12 തവണ; കണ്ണിൽ നിന്നും ചെവി വരെ ആഴത്തിലുള്ള മുറിവ്; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
പാലക്കാട്: നെന്മാറയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സുധാകരന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.
കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിൻ്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ.
ഇതാണ് മരണത്തിന് കാരണമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ഇന്നലെ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. തിരുപ്പൂരിലെ ബന്ധുവീട്ടിൽ പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ‍്രോൺ ഉപയോഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാരം ഇന്ന് നടക്കും.
Third Eye News Live
0