video
play-sharp-fill

നെൽ കർഷകരെ വഞ്ചിച്ച് പിണറായി സർക്കാർ തട്ടിയെടുത്തത് 188 കോടി: സർക്കാരിന്റെ കർഷക പ്രേമം പൊളിഞ്ഞു

നെൽ കർഷകരെ വഞ്ചിച്ച് പിണറായി സർക്കാർ തട്ടിയെടുത്തത് 188 കോടി: സർക്കാരിന്റെ കർഷക പ്രേമം പൊളിഞ്ഞു

Spread the love

തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവിലയില്‍ കര്‍ഷകരെ വഞ്ചിച്ച്‌ പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തത് 188.01 കോടി.
2021-22 മുതല്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിച്ചപ്പോള്‍ അതിന് ആനുപാതികമായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിന് പകരം വെട്ടിക്കുറച്ച്‌ തട്ടിയെടുത്ത തുകയാണിത്. 2021-22 മുതലാണ് പിണറായി സര്‍ക്കാര്‍ കര്‍ഷകരുടെ പോക്കറ്റില്‍ കൈയിട്ടു തുടങ്ങിയത്.

72 പൈസ വര്‍ധിപ്പിക്കുകയും 12 പൈസ ഹാന്‍ഡിലിങ് ചാര്‍ജുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ കിലോയ്‌ക്ക് 20 പൈസ കുറച്ചാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. 711809.278 മെട്രിക് ടണ്ണോളം നെല്ലാണ് ആവര്‍ഷം സംഭരിച്ചത്. കിലോയ്‌ക്ക് 20 പൈസ കുറച്ചപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 14.2361 കോടി പിണറായി സര്‍ക്കാരിന്റെ ഖജനാവില്‍ വെറുതെ എത്തി.

2022-23 ല്‍ 731196.178 ടണ്‍ നെല്ലാണ് ശേഖരിച്ചത്. ഒരു രൂപ കേന്ദ്രം വര്‍ധിപ്പിച്ച്‌ നല്‍കി. എന്നാല്‍ പിണറായി സര്‍ക്കാര്‍ 80 പൈസ കുറച്ച്‌ 58.4956 കോടി തട്ടിയെടുത്തു.
2023-24 ല്‍ 1.43 രൂപയാണ് കേന്ദ്രം കൂട്ടി നല്‍കിയത്. കര്‍ഷകരില്‍ നിന്നും ശേഖരിച്ചത് 6.4901.511 മെട്രിക് ടണ്‍ നെല്ലും. സംസ്ഥാന വിഹിതത്തില്‍ കേന്ദ്രവര്‍ധനയായ 1.43 രൂപയും വെട്ടിക്കുറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുവഴി 86.500 കോടി രൂപ പിണറായി സര്‍ക്കാരിന്റെ കയ്യിലെത്തി. 2024- 25ന്റെ ആദ്യ പാദത്തിലും സമാന രീതിയില്‍ കേന്ദ്ര വര്‍ധനവായ 1.17രൂപ കര്‍ഷകര്‍ക്ക് സംസ്ഥാനം

നല്‍കിയില്ല. സംസ്ഥാന വിഹിതത്തില്‍ 1.17 രൂപ കുറച്ചാണ് 245995.652 മെട്രിക് ടണ്‍ അരിക്ക് നല്‍കിയത്. അതുവഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 28.7814 കോടിയാണ് പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റിയത്.

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പലപ്പോഴായി 9.4 രൂപവരെയാണ് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. ഇതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കുന്നതിന് പകരം സംസ്ഥാന വിഹിതം കുറച്ച്‌ ആ തുക കൂടി തട്ടിയെടുക്കുകയാണ് പിണറായി സര്‍ക്കാര്‍.