
മരകഷ്ണത്തിന്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കവും അടിപിടിയും; ഒരാൾക്ക് വെട്ടേറ്റു; സംഭവം മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ
സ്വന്തം ലേഖകൻ
ഇടുക്കി: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തൊഴിലാളിക്ക് വെട്ടേറ്റു. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. രാമസ്വാമിയും അയൽവാസി രാജും തമ്മിലായിരുന്നു തർക്കം.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിലേക്കും തുടർന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. തലയ്ക്കും കൈയിലും ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു മുൻ വശത്തായി മറ്റു വാഹനങ്ങൾ നിർത്തിയിടാതിരിക്കുവാൻ രാജ് ഒരു മരകഷ്ണം വച്ചിരുന്നു. ഇത് മാറ്റിയെന്നാരോപിച്ചായിരുന്നു തൊട്ടടത്തുള്ള വീട്ടിലെ താമസക്കാരനായ രാമസാമിയെ ആക്രമിച്ചത്.
വീടിൻറെ വാതിൽ തള്ളിത്തുറന്ന് കത്തിയും വടിയുമായി അതിക്രമിച്ചു കയറിയ രാജ് വീടിലുണ്ടായിരുന്ന രാമസാമിയെ കത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ നിന്നു രക്ഷ നേടാൻ പുറത്തേക്കോടിയ രാമസാമിക്ക് തലയ്ക്കും കൈയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. അതേസമയം, രാമസ്വാമി ആക്രമിച്ചെന്ന് കാട്ടി രാജും കുടുംബവും കോട്ടയം ആശുപത്രിയിലും ചികിൽസ തേടി.