Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയില്‍.

video
play-sharp-fill

2025ല്‍ നടന്ന സ്വർണപാളി കൈമാറ്റത്തില്‍ ഗൂഡാലോചനയെന്ന് എസ്‌ഐടി കണ്ടെത്തി. 9 പേർക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി പറയുന്നു.

2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളില്‍ സ്വർണത്തിൻ്റെ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയ്യാറായില്ല. വാറണ്ടിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാല്‍, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർദ്ധൻ എന്നിവർ പ്രതികളാകും. പ്രതിപ്പട്ടികയില്‍ നിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലൻസ് വകുപ്പിന് നല്‍കും.