Spread the love

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേരളത്തിലേക്കും അന്വേഷണം.

video
play-sharp-fill

ചോദ്യപേപ്പർ ചോർത്തി തയ്യാറാക്കിയ മാത്യക ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം.
കേസില്‍ സിബിഐ അന്വേഷണസംഘം രൂപീകരിച്ച്‌ നടപടി തുടങ്ങി.

ചോദ്യപേപ്പർ പരീക്ഷകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനിടെ ചോർത്തുക എന്നതായിരുന്നു ഇതുവരെയുള്ള പരീക്ഷ തട്ടിപ്പ് സംഘത്തിന്റെ പതിവ്. എന്നാല്‍ നീറ്റില്‍ ഈക്കുറി അതും കടന്ന ചോദ്യപേപ്പർ പ്രിന്റ് ചെയ്യുന്നസ്ഥലത്ത് നിന്ന് ചോർത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാർത്ഥിയായ ശുഭം കർനിയാർ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പർ പൂർണ്ണരൂപത്തില്‍ കിട്ടിയത്.

ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയർ വഴി കൈമാറി. ഇയാള്‍ വഴി സിക്കറില്‍ ഈ നീക്കത്തിൻ്റെ സൂത്രധാരൻ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂർ , ഡൽഹി, ഡെറാഡൂണ്‍ , ജമ്മുകശ്മീർ, ബീഹാർ, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്‍ക്ക് കിട്ടുന്നു.

ആദ്യം കിട്ടിയ യഥാർത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃകചോദ്യ പേപ്പർ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കെപ്പെടാതെയിരിക്കാനാണ്. പിന്നീട് ഇത് പണം നല്‍കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു.