Spread the love

ഡൽഹി: ഹോർമൂസ് അടഞ്ഞത് കാരണം പ്രവാസികള്‍ക്ക് വൻ തിരിച്ചടിയായി വിമാന ടിക്കറ്റ് ഉയർന്നത് 20 ശതമാനം.

video
play-sharp-fill

ഒറ്റ മാസം വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചത് 20 ലക്ഷം സീറ്റുകളാണ്.
നൂറുകോടി ബാരല്‍ ലോകത്തിന് കിട്ടാതെ പോയതു മാത്രമല്ല. ഹോർമൂസ് അടഞ്ഞതു കാരണമുള്ള പ്രതിസന്ധിയെന്ന് വ്യക്തമാക്കുകയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുല്‍ത്താൻ അല്‍ ജാബിർ.

നേരിട്ട് പരാമർശമില്ലെങ്കിലും , ഇന്ത്യക്ക് ഗൗരവമുള്ള മുന്നറിയിപ്പുണ്ട് ഡോ. സുല്‍ത്താൻ അല്‍ ജാബിർ പങ്കുവെച്ചിരിക്കുന്ന വിവരങ്ങളില്‍. ഇന്ധനത്തിന് പുറമെ , ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉല്‍പ്പന്നങ്ങള്‍ക്ക് അൻപത് ശതമാനം വില കൂടിയിരിക്കുന്നു. ഇന്ധന വില ലോകത്ത് മുപ്പത് ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികള്‍ ഇതിനോടകം ഭാരം അനുഭവിച്ച്‌ തുടങ്ങി. വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് 20 ശതമാനമാണ്. 20 ലക്ഷം സീറ്റുകള്‍ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വർധനവ് കാരണം സർവ്വീസുകള്‍ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്.

ഡോയ സുല്‍ത്താൻ അല്‍ ജാബിറിന്റെ പോസ്റ്റില്‍ പറയുന്നതിനനുസരിച്ച്‌ ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പല്‍ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ്വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.