
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ നെടുമ്പാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ നിർമാണത്തിന് റെയില്‍വേ ബോർഡിന്റെ അനുമതി. കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് ഇക്കാര്യം സ്ഥരീകരിച്ചത്.
എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്ബാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണം യാഥാർത്ഥ്യമാകാൻ പോവുകയാണെന്നാണ് കേന്ദ്ര മന്ത്രി തന്റെ എക്സ് പേജിലൂടെ അറിയിച്ചത്.
എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്ബാശ്ശേരി റെയില്‍വേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയില്‍വേ ബോർഡിന്റെ അനുമതി ലഭിച്ചെന്ന് ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും ജോർജ് കുര്യൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനം കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനില് പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാർക്ക് സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്നാണ് പുതിയ റെയില്‍വേ സ്റ്റേഷൻ വരുന്നത്.







