video
play-sharp-fill

നെടുമ്പാശേരി വാഹനാപകടം: റോഡിലെ കുഴികള്‍ അടയ്ക്കാതിരുന്നത് മഴ കാരണം; വീഴ്ച സമ്മതിച്ച്‌ കരാര്‍ കമ്പനി

നെടുമ്പാശേരി വാഹനാപകടം: റോഡിലെ കുഴികള്‍ അടയ്ക്കാതിരുന്നത് മഴ കാരണം; വീഴ്ച സമ്മതിച്ച്‌ കരാര്‍ കമ്പനി

Spread the love

സ്വന്തം ലേഖിക

കൊച്ചി: നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച്‌ കരാറുകാര്‍.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാര്‍ എറ്റെടുത്തത്. കുഴി അടക്കുന്നതില്‍ വീഴ്ച വന്നത് മഴ കാരണമാണെന്ന് കമ്പനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കുഴികള്‍ എല്ലാം അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാഷിമിന്റെ കുടുംബത്തെ സഹായിക്കുന്നതില്‍ കമ്പനി മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നും മഴ മാറിയാല്‍ കൂടുതല്‍ ഉറപ്പുള്ള ബിറ്റുമിന്‍ ടാര്‍ മിക്സ് ഉപയോഗിച്ച്‌ കുഴികളടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടല്‍ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടര്‍ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേര്‍ന്നുണ്ടായിരുന്ന ഭീമന്‍ കുഴിയില്‍ വീഴുകയായിരുന്നു.

വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ദേശീയപാതയുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്. മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാന്‍ കരാറുകാര്‍ കാത്ത് നില്‍ക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമര്‍ശനം വന്നപ്പോള്‍ ചിലയിടങ്ങളില്‍ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂര്‍ത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള വഴി.