
കോട്ടയം: എൻസിപി (എസ്) കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ ദേശീയ സെക്രട്ടറിയും കെഇഎൽ ചെയർമാനുമായിരുന്ന ജിമ്മി ജോർജിന്റെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ടിവി. ബേബി ഉദ്ഘാടനം ചെയ്തു.
സാബു മുരിക്കവേലി, അഡ്വ. ഐക്ക് മാണി, ബാബു കപ്പക്കാല, ശ്രീനാഥ് അനുഗ്രഹ, ഓണം പള്ളി രാധാകൃഷ്ണൻ, അജീഷ് ജിമ്മി ജോർജ്, ജോമി നടുവിലേ വീട്ടിൽ, ജോർജ് തോമസ് മങ്കുഴിക്കരി, അഡ്വ: ജോസ് ചെങ്ങഴത്ത്,റാഫി കെൻസ്, വിനീത് കുന്നമ്പള്ളി, വിജയൻ എം കെ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.






