Spread the love

കോട്ടയം: വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനും ഊർജ്ജത്തിനും മികച്ചൊരു പാനീയമാണ് കാരറ്റും റാഗിയും ചേർത്തുള്ള സ്മൂത്തി.

video
play-sharp-fill

കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് റാഗി. കുട്ടികള്‍ക്കും മുതിർന്നവർക്കും, പ്രത്യേകിച്ച്‌ പ്രമേഹ രോഗികള്‍ക്കും ഇത് ഗുണകരമാണ്. ചൂടുള്ള വേനലില്‍ ശരീരത്തിന് തണുപ്പ്, ഊർജ്ജം നല്‍കാൻ ഇത് സഹായിക്കുന്നു.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗി – 2 സ്പൂണ്‍

വെള്ളം – 1 കപ്പ് + ആവശ്യത്തിന്

ഉപ്പ് – ഒരു നുള്ള്

കസ്കസ് – 2 ടീസ്പൂണ്‍

കാരറ്റ് – 2 മധ്യവലിപ്പമുള്ളത്

അണ്ടിപരിപ്പ് – ആവശ്യത്തിന്

പാല്‍ – 1.25 കപ്പ്

പഞ്ചസാര/ഈന്തപ്പഴം – ആവശ്യത്തിന്

ഏലയ്ക്കപ്പൊടി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ 1 കപ്പ് വെള്ളം ചൂടാക്കി വെയ്ക്കുക. മറ്റൊരു ബൗളില്‍ റാഗി 0.5 കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ചൂടായ വെള്ളത്തിലേക്ക് ചേർക്കുക. ഉപ്പ് 2 നുള്ള് ചേർത്തിളക്കുക. 2 ടീസ്പൂണ്‍ കസ്കസ് വെള്ളത്തില്‍ ചേർത്ത് കുറച്ച്‌ നിമിഷങ്ങള്‍ വെയ്ക്കുക. റാഗി കുറുകിയതിനു ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വിടുക. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി കുറച്ച്‌ വേവിക്കുക. ചൂടാറിയ റാഗി മിക്സി ജാറിലേക്കു പകർത്തി, അതിലേയ്ക്ക് വേവിച്ച കാരറ്റ്, അണ്ടിപരിപ്പ് ചേർക്കുക. പാലും ആവശ്യത്തിന് പഞ്ചസാര/ഈന്തപ്പഴവും 1 ടീസ്പൂണ്‍ ഏലയ്ക്കപ്പൊടി ചേർക്കുക. എല്ലാം നന്നായി മിക്സി ചെയ്ത് സ്മൂത്തി തയ്യാറാക്കുക. കസ്കസ് ചേർത്ത് തണുപ്പിച്ച്‌ സർവ് ചെയ്യാം.

ഈ സ്മൂത്തി കുട്ടികള്‍ക്ക് റാഗി കുറുക്ക് കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്കും നല്ലൊരു പരിഹാരമാണ്. സ്വാഭാവിക ചേരുവകളാല്‍ തയ്യാറാക്കപ്പെട്ടതിനാല്‍ ശരീരത്തിന് യാതൊരു പാർശ്വഫലങ്ങളും ഇല്ല. ശരീരത്തിന് തണുപ്പ്, ഊർജ്ജം, പോഷകങ്ങള്‍ എന്നിവ നല്‍കുന്ന സമ്പൂർണ്ണ ആരോഗ്യകരമായ പാനീയമാണ് ഇത്.