video
play-sharp-fill

എൻ.സി.പി ജില്ലാ കമ്മറ്റി നവീകരിച്ച ഓഫീസ് ഉദ്ഘാടനം 26 ന്

എൻ.സി.പി ജില്ലാ കമ്മറ്റി നവീകരിച്ച ഓഫീസ് ഉദ്ഘാടനം 26 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഗ്രൂപ്പിസം മൂലം തകർന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നും പ്രവർത്തകർക്ക് കടന്നു വരാവുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം എൻ.സി.പി യാണെന്ന് പാർട്ടി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ പറഞ്ഞു. എൻ.സി.പി കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

26 ന് നടക്കുന്ന ജില്ലാ കമ്മറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിന് നേതൃയോഗം തീരുമാനമെടുത്തു. 26 ന് രാവിലെ 11.30 ന് സ്റ്റാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എൻ സി.പി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ നേതൃത്വ യോഗത്തിൽ എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ ഭാരവാഹികളായ സാബു മുരിക്കവേലിയിൽ , ജോർജ് മരങ്ങോലി, രാജേഷ് നട്ടാശേരി എന്നിവർ പ്രസംഗിച്ചു.