
ചെന്നൈ: നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു . ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
നയൻതാരയുടെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. വിവാഹവും, കരിയറും ഉൾപ്പടെ അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
ഒക്ടോബർ 30 ന് നെറ്ഫ്ലിക്സ് ഇന്ത്യ സൗത്താണ് ഡോക്യൂമെന്ററിയുടെ റിലീസിംഗ് തീയതി ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ എക്സിലൂടെ പുറത്തുവിട്ടത്. പോസ്റ്ററിൽ റെഡ് കാർപെറ്റിലുടെ നടന്നു പോയി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന നയൻതാരയെ കാണാം. നയൻതാര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







