Spread the love

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ആലപിച്ചതിനെ വിമർശിക്കുകയും പരിഹസിക്കുകയുംചെയ്തവരെ തള്ളി ക്ഷേത്രക്കമ്മിറ്റി. പ്രോഗ്രാം നടന്ന കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി കണ്‍വീനറാണ് ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് അറിയിച്ചത്.

video
play-sharp-fill

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കം നന്ദഗോവിന്ദം ഭജൻസ് ടീമിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. ചിക്കൻ മസാല പായസത്തില്‍ ചേർക്കരുതെന്നായിരുന്നു അവരുടെ പരിഹാസം. എന്നാൽ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കാറുള്ളതെന്നു ക്ഷേത്രക്കമ്മിറ്റി പറഞ്ഞു. ദേശത്ത് എല്ലാവരും സൗഹാർദപരമായി ജീവിക്കുന്നവരാണെന്നും അതിനെ തകർക്കരുത്