സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ ; സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്നതും ഏട്ടനായിരിക്കും : വികാരഭരിതയായി നവ്യാ നായർ
സ്വന്തം ലേഖകൻ
കൊച്ചി : സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്ന ആളും ഏട്ടനായയിരിക്കും. വികാരഭരിതയായി ചലചിത്ര താരം നവ്യാ നായർ. വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുടെ ഒപ്പമാണ് ജീവിതം തുടങ്ങിയത്. പക്ഷേ, അദ്ദേഹം പൂർണപിന്തുണ നൽകി. എനിക്ക് എത്ര സിനിമകൾ വേണമെങ്കിലും കാണാൻ പോകാം. ഡാൻസ് പഠിക്കാമെന്നും താരം പറഞ്ഞു.
ഞാനൊരു പെർഫക്ട് അമ്മയൊന്നുമല്ല. പക്ഷേ, ലൈഫിലെ ഏറ്റവും വലിയ കൺസേൺ ഇപ്പോൾ മകൻ സായിയാണ്. പണ്ടൊക്കെ അമ്മ പറയും, ഞാൻ ഉറങ്ങുകയാണെങ്കിൽ ഭൂകമ്പം ഉണ്ടായാൽ പോലും അറിയില്ലെന്ന്. പക്ഷേ, മോനുണ്ടായ അന്നു മുതൽ ഈ നിമിഷം വരെ അരികിൽ കിടന്ന് അവനൊന്നു മൂളിയാൽ പോലും ഞാൻ ഞെട്ടിയെഴുന്നേൽക്കും. അക്കാര്യത്തിൽ അമ്മയ്ക്ക് ഇപ്പോഴും അദ്ഭുതമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷേട്ടന് ഇഷ്ടം ആൺകുഞ്ഞിനോടായിരുന്നു. എനിക്ക് പെൺകുഞ്ഞിനോടും. ഗർഭിണിയായപ്പോൾ ഏട്ടൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, ‘നമ്മുടെ മോൻ’ എന്ന്. ഒടുവിൽ ഡെലിവറി കഴിഞ്ഞ് എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട് പറഞ്ഞു, ‘എന്റെ ആഗ്രഹം പോലെ നല്ലൊരു മോനാണ് നമുക്ക്.’ ജീവിതത്തിൽ ഒരിക്കലും ആ സീൻ മറക്കാൻ പറ്റില്ല.
സായിക്കപ്പോൾ ഒൻപത് വയസായി. എന്റെ ഏറ്റവും അടുത്ത രണ്ട് ആളുകളാണ് ഷിർദി സായിയും ഭഗവാൻ കൃഷ്ണനും. അതുകൊണ്ടു തന്നെ മോനുണ്ടായപ്പോൾ രണ്ടാമതൊരു പേര് ആലോചക്കേണ്ടി വന്നില്ല.കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയലേക്കുള്ള വരവ്, നോർമൽ ഡെലിവറിയിലൂടെ എന്റെ മകൻ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്.അവന്റെ നാൾ കൃഷ്ണന്റെ നാളായ രോഹിണിയും. ഞാനിത് പറയുമ്പോൾ ബാക്കിയുള്ളവർക്ക് ഇതെല്ലാം ഒരു തമാശയായിരിക്കും. എന്നാൽ പക്ഷേ, എനിക്ക് ഇതെല്ലാം ഭഗവാൻ കൃഷ്ണന്റെ അദ്ഭുതങ്ങളാണ്.