
നവകേരള യാത്രയുടെ ഫ്ലെക്സ് ബോർഡിൽ കറുത്ത പെയിന്റ് ഒഴിച്ച സംഭവം ;ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ലേഖിക
കോട്ടയം: നവകേരള യാത്രയുടെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പക്കലാണ് അറസ്റ്റിലായത്. നാളെ പാലായില്‍ നടക്കുന്ന നവകേരള സദസിന്‍റെ പ്രചരണാര്‍ഥം മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം റിവര്‍വ്യു റോഡില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോകള്‍ പതിച്ച് വലിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് കഴിഞ്ഞ ദിവസം പെയിന്‍റ് ഒഴിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറുത്തുവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെ തിരിച്ചറിയുന്നവര്‍ വിവരമറിയിക്കണമെന്നും പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മുൻപ്എം .വി. ഗോവിന്ദന്‍ നയിച്ച സിപിഎം ജാഥ പാലായില്‍ എത്തിയപ്പോള്‍ വേദിയിലും കോട്ടയം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിലും ബോംബ് ഭീഷണി ഉയര്‍ത്തി പോലീസിനു കത്തെഴുതിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു