
നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ കൊടുത്തയച്ച സംഭവം ; മോര്‍ച്ചറി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.
ചെന്നൈ : നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ കൊടുത്തയച്ചു; മോര്‍ച്ചറി ജീവനക്കാരന് സസ്‌പെൻഷൻ.കില്‍പ്പോക്ക് മെഡിക്കല്‍ കോളജിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവം വിവാദമായതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് മോര്‍ച്ചറി അസിസ്റ്റന്റ് പനീര്‍സെല്‍വത്തെ സസ്‌പെൻഡ് ചെയ്തത്.
പുളിയന്തോപ്പ് സ്വദേശികളായ മസൂദ്-സൗമ്യ ദമ്ബതികളുടെ കുഞ്ഞാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാര്‍ കുട്ടിയെ സംസ്‌കരിക്കാൻ 2500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ മൃതദേഹം കൊണ്ടുപോകാൻ ജീവനക്കാര്‍ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. നാലു ദിവസത്തോളം മൃതദേഹം കില്‍പ്പോക്കിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ മുന്നോട്ടു വന്നു.
എന്നാല്‍, 10ന് ആശുപത്രിയിലെത്തിയപ്പോള്‍ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയിലിട്ട് കൊടുത്തയയ്ക്കുകയായിരുന്നു.പ്രളയം രൂക്ഷമായ അഞ്ചിനാണ് സൗമ്യ പ്രസവിച്ചത്. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ സൗമ്യയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞില്ല. സൈക്കിള്‍റിക്ഷയില്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളം കയറിയതിനാല്‍ ആശുപത്രി അടച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ ആംബുലൻസില്‍ കില്‍പ്പോക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.മൃതദേഹം വിട്ടുനല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതി അന്വേഷിക്കാൻ 3 പ്രഫസര്‍മാരുടെ സമിതി രൂപീകരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പനീര്‍സെല്‍വത്തെ ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.