പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച്‌ എ ഐ വീഡിയോ പ്രചരിപ്പിച്ച സംഭവം; കോൺഗ്രസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച്‌ എ ഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.സംഭവത്തില്‍ ഐടി സെല്ലിനെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനർ സങ്കേത് ഗുപ്തയുടെ പരാതിയിലാണ് കേസെടുത്തത്. നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

video
play-sharp-fill

 വീഡിയോയിൽ പ്രധാനമന്ത്രിയെയും അമ്മയെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. വ്യക്തി അധിക്ഷേപം, സ്ത്രീകളെ അപമാനിക്കല്‍, ഡിജിറ്റല്‍ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ബിഹാറില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രിയെയും അന്തരിച്ച അമ്മയെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചത്. പ്രധാനമന്ത്രിയെയും അമ്മയെയും ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് കോണ്‍ഗ്രസ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമിച്ചത്. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബിഹാർ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group