Spread the love

ഈരാറ്റുപേട്ട : നാപ്ടോളിൻ്റെ പേരില്‍ തട്ടിപ്പ്, ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.  നാപ്ടോളിൻ്റെ 17ാം വാർഷികത്തിൻ്റെ ഭാഗമാണെന്നു പറഞ്ഞു വീട്ടുകളിലേക്ക് ലെറ്റർ അയച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

video
play-sharp-fill

നാപ്ടോളിൻ്റെ ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങിയവർക്കാണ് ഇത്തരം കത്തു വരുന്നത്. ഇങ്ങനെയാണ് ഈരാറ്റുപേട്ട സ്വദേശിയായ മാഹീനും കമ്പളിപ്പിക്കപ്പെട്ടത്.

മാഹീന് ലഭിച്ച കത്തിൽ ഒരു സ്ക്രാച്ച്‌ ആൻ വിൻ കാർഡ് ആണ് ഉണ്ടായിരുന്നത് . ഇതു സ്ക്രാച്ച്‌ ചെയ്തു കഴിയുമ്ബോള്‍ ജിമിനി കാർ, ബൈക്ക്, സമാനമായി പണം എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ ഉണ്ടായിരുന്നത്.സമ്മാനം അടിച്ചാല്‍ ലെറ്ററില്‍ കൊടുത്തിരിക്കുന്ന നമ്ബരില്‍ ബന്ധപ്പെടാനും നിർദേശം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മാനം അടിച്ചു എന്നു കണ്ടു ലെറ്ററില്‍ കണ്ട നമ്ബരിലേക്ക് മാഹീൻ ബന്ധപ്പെട്ടതോടെ 4500 രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പണം അയച്ചിട്ടും സമ്മാന തുക കിട്ടാതെ വന്നതോടെ ഇവരെ വീണ്ടും ബന്ധപ്പെട്ടു.

ഇതോടെ 12,500 രൂപ കൂടി അയച്ചു നല്‍ക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലായത്.പണം തിരികെ വാങ്ങാൻ ശ്രമിച്ചപ്പോള്‍ മാഹീൻ്റെ നമ്ബർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

തുടർന്ന് നാപ്ടോളിലേക്കും ബന്ധപ്പെടെങ്കിലും ഇത്തരം ഒരു സമ്മാന പദ്ധതി തങ്ങള്‍ക്ക് ഇല്ല എന്ന് അവർ അറിയിച്ചു. തുടർന്നാണ് മാഹീൻ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.