
മാതാപിതാക്കളടക്കം നാല് പേരെ കൊലപ്പെടുത്തിയ കേസ്; നന്തൻകോട് കൂട്ടക്കൊലയില്‍ ഇന്ന് വിധി പറയും
തിരുവനന്തപുരം: കേരളമനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി പറയും.
തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറയുക.
മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജിൻസണ്‍ രാജയാണ് ഏകപ്രതി.
ഏപ്രില്‍ 28ന് കേസിന്റെ അന്തിമവാദം പൂർത്തിയായത്. തുടർന്ന് മേയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മേയ് എട്ടിലേക്ക് മാറ്റുകയായിരുന്നു.
ഇത് പിന്നീട് ഇന്നത്തേക്കും മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകള്‍ ഡോ. കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിൻസണ്‍ രാജ രണ്ട് ദിവസം കൊണ്ട് കൊലപ്പെടുത്തിയത്.
Third Eye News Live
0