video
play-sharp-fill

നാൽപത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പുരുഷൻമാരോട്: ഉരുകി തീരുന്ന മെഴുകുതിരികളല്ല നിങ്ങൾ: നിങ്ങളെ വേണ്ടന്നു പറയുന്ന യുവതികൾക്ക് നാളെ എന്തു സംഭവിക്കുമെന്നറിയാമോ ?: ധന്യനരിക്കോടൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.

നാൽപത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പുരുഷൻമാരോട്: ഉരുകി തീരുന്ന മെഴുകുതിരികളല്ല നിങ്ങൾ: നിങ്ങളെ വേണ്ടന്നു പറയുന്ന യുവതികൾക്ക് നാളെ എന്തു സംഭവിക്കുമെന്നറിയാമോ ?: ധന്യനരിക്കോടൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.

Spread the love

കൊച്ചി: നാല്‍പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെക്കുറിച്ച്‌ ധന്യനരിക്കോടൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.
ഡ്രൈവർമാർ,കൂലിവേല ചെയ്യുന്നവർ,അല്ലെങ്കില്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യുന്നവർ.അങ്ങനെ ആരെയും പെണ്ണിന്റെ വീട്ടുകാർക്ക് പറ്റില്ല. ഈ സമൂഹത്തില്‍ എല്ലാവരും

വേണ്ടേ..? എല്ലാവർക്കും കളക്ടറും എഞ്ചിനീയറും പോലീസും ഡോക്ടറും ഒക്കെ ആവാൻ പറ്റുമോ..?ഈ പറയുന്ന ഡ്രൈവർമാർ കുടുംബം നന്നായി നോക്കുന്നില്ലേ…? കൂലിപ്പണി ചെയ്യുന്നവർ നോക്കുന്നില്ലേ… പിന്നെ എന്തിനാണാവോ ഈ വേർതിരിവ്..? എന്ന് കുറിപ്പില്‍ ചോദിക്കുന്നു

കുറിപ്പിങ്ങനെ
നാല്‍പതു വയസ്സ് കഴിഞ്ഞ പുരുഷന്മാരെ കുറിച്ച്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കുടുംബത്തില്‍ ഒറ്റപ്പെട്ടുപോയവരാണ് അവർ. അത്രയും പ്രായമായിട്ടും വിവാഹം പോലും കഴിക്കാത്തവർ ആണെങ്കില്‍ പിന്നെ അവരുടെ കാര്യം പറയേണ്ടതില്ല. സ്ഥിര വരുമാനമില്ലാത്ത ജോലിയില്ലാത്തവരാണെങ്കിലോ തീർത്തും ഒറ്റപ്പെട്ടു പോകും. എല്ലാവർക്കും സ്ഥിര വരുമാനം ഉള്ള ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാൻ പറ്റുമോ ഇല്ല. പക്ഷേ അതാരും മനസ്സിലാക്കുന്നില്ല.
ഒരു പെണ്ണ് അന്വേഷിച്ച്‌ ചെല്ലുമ്പോഴും നാല്‍പ്പത് വയസ്സ് കഴിഞ്ഞില്ലേ..സ്ഥിര വരുമാനം ഉള്ള ജോലി ഉണ്ടോ. ഗവണ്മെന്റ് ജോലി ഉണ്ടോ…? എന്നൊക്കെയാണ് അധികമാളുകളും ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർമാർ,കൂലിവേല ചെയ്യുന്നവർ,അല്ലെങ്കില്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യുന്നവർ. അങ്ങനെ ആരെയും പെണ്ണിന്റെ വീട്ടുകാർക്ക് പറ്റില്ല. ഈ സമൂഹത്തില്‍ എല്ലാവരും വേണ്ടേ..? എല്ലാവർക്കും കളക്ടറും എഞ്ചിനീയറും പോലീസും ഡോക്ടറും ഒക്കെ ആവാൻ പറ്റുമോ..?ഈ പറയുന്ന ഡ്രൈവർമാർ കുടുംബം നന്നായി നോക്കുന്നില്ലേ…? കൂലിപ്പണി ചെയ്യുന്നവർ നോക്കുന്നില്ലേ… പിന്നെ എന്തിനാണാവോ ഈ വേർതിരിവ്..?

ഇങ്ങനെ ഉള്ളവർക്ക് അയക്കാത്ത പെണ്ണ് അവസാനം രണ്ടു മക്കള്‍ ഉള്ളവനെയോ കഞ്ചാവും മദ്യത്തിനും ഒക്കെ അടിമയായ ഏതെങ്കിലും ഒരുത്തന്റെ കൂടെ ഒളിച്ചോടുകയും ചെയ്യും. അതാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്..വീടുകളിലുള്ള മറ്റുള്ളവരെല്ലാം കുടുംബമായിട്ട് കഴിയുമ്പോള്‍ അവർ മനസ്സ് കൊണ്ട് ഒറ്റപ്പെട്ടു പോകും. അവരെ മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നുമില്ല.

ചില ആള്‍ക്കാർ ചോദിക്കും നീ എന്താ കല്യാണം കഴിക്കാത്തെ..?എന്തെങ്കിലും കുഴപ്പമുണ്ടോ…?അതോ പ്രണയനൈരാശ്യം ആണോ…? അല്ലെങ്കില്‍ ആരെങ്കിലും മനസ്സില്‍ ഉണ്ടോ..?ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ട് കേട്ട് മടുത്തവരായിരിക്കും പലരും. പക്ഷേ എന്നോ മനസ്സുകൊണ്ട് ഒറ്റപ്പെട്ടുപോയ അവരുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയാതെയാണ് പലരുടെയും സംസാരം. ഇതൊക്കെ ഒരു കുറ്റപ്പെടുത്തലായും ഒറ്റപ്പെടുത്തലായും മാത്രമേ അവർക്ക് തോന്നുകയുള്ളൂ.

അവരോട് ഒരുപാട് സംസാരിച്ചു നോക്കൂ ചോദ്യങ്ങള്‍ കേട്ട് കേട്ട് മടുത്ത അവരുടെ മനസ്സ് അറിയാൻ കഴിയണമെങ്കില്‍ അവരുടെ കണ്ണുകളിലേക്ക് തന്നെ നോക്കണം.
മനസ്സിലുള്ള സങ്കടങ്ങളും ബുദ്ധിമുട്ടുകളും പുറത്തു പറയാൻ പറ്റാതെ വിഷമിക്കുന്ന അവരുടെ മനസ്സൊന്ന് അറിയാൻ ശ്രമിക്കണം. പുറമേ എത്രയൊക്കെ ചിരിച്ചു കാണിച്ചാലും മനസ്സ് കടല്‍ പോലെ ഇളകി മറിയുന്നത് കാണാം. ആരോടും പരിഭവവും പരാതിയും പറയാൻ അവർക്ക് ആവില്ല. പറയണമെന്നുണ്ടെങ്കിലും അതൊന്ന് കേള്‍ക്കാനോ അതൊന്നു പരിഹരിക്കാനോ അവരുടെ കൂടെ ആരുമുണ്ടാവില്ല.

എനിക്കൊരു പ്രശ്നവുമില്ല ജീവിതം സുന്ദരമാണ് കല്യാണം കഴിച്ചില്ലെങ്കില്‍ എന്താ കുഴപ്പം…?ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ നല്ലത്..!എന്നൊക്കെ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെങ്കിലും..സ്വപ്നങ്ങള്‍ എല്ലാം നിറം മങ്ങി തുടങ്ങിയവരാണ് അവർ.
വീട്ടിലുള്ള കടമകളും കാര്യങ്ങളും എല്ലാം നിറവേറ്റി. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും കേട്ട് മടുത്തു തുടങ്ങിയവർ പലരും കുടുംബത്തിനു വേണ്ടി ഉരുകി തീരുന്ന മെഴുകുതിരിയാണ്. അവരുടെ വിയർപ്പും കണ്ണീരും തന്നെയാണ് മറ്റുള്ളവർക്ക് തണലേകുന്നത്.!

സ്വന്തം സ്വപ്‌നങ്ങള്‍ മാറ്റിവച്ച്‌ പ്രിയപ്പെട്ടവർക്ക് വേണ്ടി അഹോരാത്രം പാടുപെടുന്ന പുരുഷൻമാർ നിരവധിയുണ്ട് ഇവിടെ.അവരെ കണ്ടില്ലെന്ന് നടിക്കരുത്. ചിലരുടെയൊക്കെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ പോലും കഴിയാതെ പാതി ചിരിയില്‍ നിസ്സഹായരായി ജീവിതം എരിഞ്ഞു തീർക്കുന്നവർ. എപ്പോഴും എന്തെങ്കിലും ജോലിയില്‍ മുഴുകി നില്‍ക്കുന്നവരാണ് ഭൂരിപക്ഷം.പക്ഷേ ഇവർക്കൊന്നും മനസ്സില്‍ എപ്പോഴും സന്തോഷം ഇല്ലെന്നുള്ളത് ആരും അറിയുന്നേയില്ല.

കൂടെയുള്ളവരും കൂട്ട് ഉള്ളവരും വീട്ടിലുള്ളവരും സമൂഹത്തിലുള്ള ആരും ഇവയൊന്നും മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നേയില്ല. കേള്‍ക്കാൻ ഇഷ്ടമില്ലെങ്കിലും മറ്റുള്ളവർക്ക് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ കഴിയാതെ വിഷമിക്കുന്നവർ. ഏകാന്തത ഇഷ്ടപ്പെടാത്തവരാണ് ഇവരൊക്കെ. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. അല്ലെങ്കില്‍ എപ്പോഴും തിരക്കിലാണ് എന്നൊക്കെ എല്ലാവരെയും ബോധിപ്പിക്കാൻ ഉള്ള..തത്രപ്പാടില്‍ ആയിരിക്കും.

വിവാഹം കഴിച്ച ചില പുരുഷൻമാർക്ക്‌ആഗ്രഹിച്ച ജീവിതം ആയിരിക്കില്ല കിട്ടുന്നത്.എന്നിരുന്നാലും അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതൊന്നും തന്നെ കാണാതെ അന്യപുരുഷനെ തേടി സ്വന്തം മക്കളെ പോലും മറന്നു കൊണ്ട് പോകുന്ന സ്ത്രീകളുമുണ്ട്.

അവർക്കുള്ള മറുപടി കാലം കരുതി വയ്ക്കുക തന്നെ ചെയ്യും.
ഓരോ ആണിനെയും മനസ്സിലാക്കാൻ ശ്രമിക്കാം. ഒറ്റപ്പെടുത്താതെയും കുറ്റപ്പെടുത്താതെയും ഇരിക്കാം. അവരും സന്തോഷത്തോടെ നമ്മുടെ കൂടെ ഇരിക്കട്ടെ.
അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നതും കാത്ത് അവരോടൊപ്പം എന്നും ചേർന്നു നില്‍ക്കാൻ നമുക്ക് കഴിയട്ടെ.